ശബരിമല തീർത്ഥാടന പാതയിലെ തുലാപ്പള്ളിക്ക് സമീപം തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. ആന്ധ്രപ്രദേശ് സ്വദേശികളായ 4 പേർക്ക് പരിക്ക്.

ആന്ധ പ്രദേശ് കടപ്പു ജില്ലക്കാരായ സുബ്രഹ്മണ്യൻ (24),ശിവശങ്കര റെഡ്ഡി (33), ദർശിത് (10), മറ്റൊരാൾക്കുമാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ എട്ടരയോടെയായിരുന്നു അപകടം.