കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിൽ അപകടങ്ങൾ പെരുകുന്നു കഴിഞ്ഞ നാല് മാസത്തിനിടെ കാൽനടയാത്രക്കാരി ഉൾപ്പടെ മൂന്ന് പേരാണ് ഈ റോഡിൽ അപകടത്തിൽ മരിക്കുന്നത്. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങുമാ ണ് അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്. റോഡ് നിർമാണത്തിൻരെ 80 ശതമാനം പൂർത്തിയായതോടെ വാഹനങ്ങൾ അമിത വേഗതവേഗത്തിലാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്.കഴിഞ്ഞ മാസം നിയന്ത്രണം വിട്ട ബൈക്ക് തോട്ടിലേക്ക് മറിഞ്ഞിരുന്നു. അമിത വേഗതയിലെത്തിയ ബൈക്ക് അനിത്തോട്ടം വളവിൽ നിന്ന് തോട്ടിലേക്ക് മറിയുകയാ യിരുന്നു. കാഞ്ഞിരംകവല- കാഞ്ഞിരപ്പള്ളി റോഡ് നവീകരണത്തിന്റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൽ നടന്ന് വരികയാണ്.നിർമാണത്തിന്റെ രണ്ടാംഘട്ട ജോലികൾ പൂർത്തിയായി കഴിഞ്ഞു. കാഞ്ഞിരപ്പള്ളി ടൗൺ, തോട്ടുമുഖം എന്നീഭാഗങ്ങളിലാണ് ഇനി ടാറിങ് നടത്തുവാനുള്ളത്. ഇതിന്റെ നിർമാണ ജോലികൾ ഉടൻ പൂർത്തിയാക്കുമെന്ന് അദികൃതർ അറിയിച്ചു. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമിക്കുന്ന റോഡിലെ രണ്ടാംഘട്ട ടാറിങ് പൂർത്തിയായി. റോഡ് രണ്ടാം ടാറിങ് മാത്രമാണ് ഇപ്പോൾ പൂർത്തിയത്.വേഗത നിയന്ത്രണ ബോർഡുകളോ വളവുകൾ സൂചിപ്പിക്കുന്നതിനായിട്ടുള്ള ബോർഡുകളോ സ്ഥാപിച്ചിട്ടില്ല. നിലവിൽ ബാരികേഡുകളുടെ നിർമാണം നടന്ന് വരികയാണ്. രണ്ട് വർഷം മുൻപ് നവീകരിച്ച പാലപൊൻകുന്നം റോഡിലും അപകടങ്ങൾ പെരുകുകയാണ്. ഈ റോഡിൽ സുരക്ഷയൊരുക്കുന്നതിനായുള്ള നടപടികൾ റോഡ് സേഫ്റ്റി അതോരിറ്റിയുടെ നേതൃത്വത്തിൽ നടന്ന് വരികയാണ്.