വണ്ടിപ്പെരിയാറിൽ നിന്നും കോട്ടയം ഭാഗത്തേക്ക് പോയ ലോറി നിയന്ത്രണം വിട്ട് മ റിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. രാത്രി പത്തരയോടെ കുട്ടിക്കാനം പുല്ലുപാറക്ക് സമീപമാണ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. സമീപത്തെ ഭിത്തിയിലിടിച്ച ശേഷം വട്ടം മറിയുകയായിരുന്നു. നിലവിൽ വണ്ടിപ്പെരിയാർ സ്വദേശിയായ ചന്ദ്രൻ്റെ പേരി ലാണ് ലോറി. അപകടത്തിൽപെട്ടയാളെ പോലീസും നാട്ടുകാരും ചേർന്ന് ആശുപത്രി യിലാക്കി. അപകടത്തിൽ പെട്ടവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാകുന്ന തേയുള്ളു. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയ പാതയിൽ ഗതാഗതം മുടങ്ങി