കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട സംസ്ഥാനപാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഒ രാഴ്ചയ്ക്കുള്ളിൽ നടന്നത് മൂന്ന് അപകടങ്ങളും ഒരു മരണവും. റോഡിനെ ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തിയതോടെ വാഹനാപകടങ്ങളുടെ എണ്ണവും ഉയർന്നു.
കഴിഞ്ഞ ആറിന് മഞ്ഞപ്പള്ളിക്ക് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാ ത്രികനായ അഖിൽ രമേഷ് മരണമടഞ്ഞിരുന്നു. പിറ്റേ ദിവസം ഇതേ സ്ഥലത്ത് കാർ നിയ ന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് കാർ യാത്രികനായ റെജി കെ. ജോർജിന് പരിക്കേ റ്റു. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഒന്പതിന് കപ്പാട് ബൈക്കിന് പിന്നിൽ കാറി ടിച്ച് ബൈക്ക് യാത്രികനായ ആസിഫ് മുഹമ്മദിനും പരിക്കേറ്റു.
മഞ്ഞപ്പള്ളിക്കും കപ്പാടിനും ഇടയിലുള്ള വളവുകളിലും ആനക്കല്ല് ഗവൺമെന്‍റ് എൽപി സ്‌കൂൾ ഭാഗത്തുമാണ് അപകടം പതിവായിരിക്കുന്നത്. വളവുകൾക്ക് മുന്പിലായി സൂ ചന ബോർഡുകളുണ്ടെങ്കിലും അമിത വേഗതയിലെത്തുന്ന വാഹനങ്ങളാണ് അപകടങ്ങ ൾ സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ അപകടങ്ങൾ വാഹനങ്ങളുടെ അമിത വേഗ ത മൂലമാണെന്ന് പ്രദേശവാസികൾ പറയുന്നു. മഴക്കാലത്ത് വേഗതയിലെത്തുന്ന ബൈ ക്കുകൾ റോഡിൽ തെന്നി അപകടമുണ്ടാകുന്നത് സ്ഥിരം സംഭവമാണ്. കപ്പാട് മുതൽ മൂ ന്നാംമൈൽ വരെ നേരെകിടക്കുന്ന പാതയിൽ വാഹനങ്ങളുടെ അമിതവേഗതയാണ് മുന്പ് ഉണ്ടായിരിക്കുന്ന പല അപകടങ്ങൾക്കും കാരണമായിരിക്കുന്നത്. അതുകൊണ്ട് വേഗതനിയന്ത്രണ സംവിധാനങ്ങൾ ഈ ഭാഗങ്ങളിൽ ഏർപ്പെടുത്തണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിടും അധികൃതർ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. റോഡരികിൽ സ്കൂൾ അടക്കം സ്ഥിതിചെയ്യുന്ന പ്രദേശത്ത് വാഹനങ്ങൾ അപകടമുണ്ടാക്കുന്ന രീതിയിൽ മറ്റൊരു വാഹനത്തെ മറികടന്ന് വരുന്നതും പതിവാണ്. കാഞ്ഞിരപ്പള്ളി – കാഞ്ഞിരംകവല റോഡ് നിർമാണത്തിന്‍റെ ഭാഗമായി പാത ബിഎംബിസി നിലവാരത്തിൽ വീതികൂട്ടി നിർമിച്ചിരുന്നു. എന്നാൽ, പലയിടങ്ങളിലും വളവുകൾ നിവർത്താത്തത് അപകടങ്ങൾക്ക് കാരണമാകുന്നു