പൊന്‍കുന്നം പാല റോഡില്‍ അട്ടിക്കലില്‍ പഴയ ആര്‍.ടി ഓഫീസിനു സമീ പത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. റോഡ് മു റിച്ചുകടന്നയാളെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച് മാറ്റിയ ഓട്ടോയ്ക്ക് പിന്നി ല്‍ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഇടിച്ചു മറിഞ്ഞ സ്‌കൂട്ടറില്‍ തട്ടി എതിര്‍ ദിശയില്‍ വന്ന മറ്റൊരു ബൈക്കും അപകടത്തില്‍ പെട്ടു.

ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിച്ച രണ്ടു പേരും ഹെല്‍മറ്റ് ധരിച്ചരുന്നത് അപകടമൊഴിവാക്കി. സ്‌കൂട്ടറിന് കാര്യമായ കേടുപാടുകളുണ്ട്. പനമറ്റം, കൂരോപ്പട സ്വദേശികള്‍ സഞ്ചരിച്ച ഇരുചക്ര വാഹനങ്ങളാണ് അപകട ത്തില്‍ പെട്ടത്.