പി.പി റോഡിൽ ഒന്നാം മൈലിൽ വീണ്ടും വാഹനാപകടം. കാറുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാലാ ഭാഗത്തുനിന്ന് വന്ന മാരുതി കാറും ഒന്നാം മൈൽ സ്വദേശി  കൾ സഞ്ചരിച്ച ഇത്തിയോസ് കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാത ത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.