കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചു കയറി. വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചരയോടെ പട്ടിമറ്റം പുഞ്ചിരിക്കവല പുളിമൂട്ടിൽ താജുദ്ദീൻ്റെ വീടിൻ്റെ ഭിത്തി തകർത്ത് കാർ ഇടി ച്ചു കയറിയത്. വീട്ടുകാർ ഈ സമയം ആശുപത്രിയിൽ പോയിരുന്നതിനാൽ അപകടം ഒഴിവായി. ഇറക്കത്തിൽ നിയന്ത്രണം വിട്ട കാറാണ് വീട്ടിലേക്ക് ഇടിച്ചു കയറിയത്. കാർ ഓടിച്ചിരുന്ന പട്ടിമറ്റം സ്വദേശി അരുൺ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിൻ്റെ മുറിയുടെ മുൻവശത്തെ ഭിത്തി തകർന്നു.