ലോറിയില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. ഇടക്കുന്നം ബ്ലോക്ക് റോഡ് ക ല്ലിക്കുന്നേല്‍ ജോമോന്‍ (29) കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേ ഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചൊവ്വാഴച ഉച്ചയ്ക്ക് 12.50 തോടെ പാ റത്തോട് പാലത്തിന് സമീപമായിരുന്നു അപകടം. തൊടുപുഴയില്‍ നിന്നും കുട്ടിക്കാന ത്തേക്ക പോവുകയായിരുന്ന ലോറിയുടെ പിന്‍ഭാഗത്തെ ടയറില്‍ എതിരെയെത്തിയ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു.

ഉടന്‍ തന്നെ പിന്നാലെ എത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ് വൈ സ് പ്രസിഡന്റ് പി.എ ഷെമീര്‍ എന്നിവര്‍ ചേര്‍ന്ന് ഓട്ടോറിക്ഷ എത്തിച്ച് ജോമോ നെ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.