കാഞ്ഞിരപ്പളളി: ദേശീയപാതയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് എക്‌സൈസ് വാഹ നത്തില്‍ ഇടിച്ചു കയറി,രണ്ടുപേര്‍ക്ക് പരിക്ക്.കൊട്ടാരക്കര-ദിണ്ഡുകല്‍ ദേശീയ പാതയി ല്‍ പൊടിമറ്റംസെന്റ് ഡോമിനിക്‌സ് കോളജിനു സമീപം എക്‌സൈസ് വാഹനത്തില്‍ സ്വ കാര്യ ബസ് ഇടിച്ചു കയറിയാണ് അപകടം.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.15ഓടെയായിരുന്നു അപകടം. മുണ്ടക്കയത്തു നിന്നും പൊന്‍ കുന്നത്തേക്ക് ഒദ്യോഗീക കാര്യങ്ങള്‍ക്കായി പോയ എക്‌സൈസ് വാഹനത്തില്‍ എതിര്‍ദി ശയില്‍ നിന്നും നിയന്ത്രണം വിട്ടു വന്ന സ്വകാര്യ ബസ് ഇടിച്ചുകയറുകയായിരുന്നു. എക്‌ സൈസ് ഡ്രൈവര്‍ക്കും ബസ്സിലെ ഒരു യാത്രക്കാരനും നിസ്സാര പരിക്കേറ്റു.