രാത്രി പന്ത്രണ്ടേ മുക്കാലോടെയായിരുന്നു സംഭവം. വാഹനമോടിച്ചയാൾ ഉറങ്ങിപ്പോ യതാണ് അപകട കാരണം. ചെന്നെയിൽ നിന്നും ചെങ്ങന്നൂരിലേക്ക് പോവുകയായിരുന ചെങ്ങന്നൂർ സ്വദേശികൾ സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തിൽ പെട്ടത്. പാറ ത്തോട് കോളേജിന് സമീപം കഞ്ഞികട നടത്തുന്ന പൊടിമറ്റം മാടി കണ്ടേൽ സാബുവി ന്റെ കടയിലേക്കാണ് കാർ ഇടി ച്ച് കയറിയത്. ഈ സമയം കടക്ക് സമീപത്തെ വീട്ടിലു ണ്ടായിരുന്ന കടയുടമ സാബുവിന്റെ നേതൃത്വത്തിൽ വാഹനത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി കാഞ്ഞിരപ്പള്ളി മേരീ ക്വീൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട ത്തിൽ കടയുടെ മുൻവശവും മതിലും തകർന്നു. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെ ത്തി മേൽ നടപടികൾ സ്വീകരിച്ചു.