കാഞ്ഞിരപ്പളളി എകെ ജെഎമ്മിനു സമീപം ബൈക്കും ജീപ്പും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. ചൊവാഴ്ച രാത്രി 10.15 ഓടേയാ ണ് സംഭവം. ബൈക്ക് യാത്രികരായ പത്തനംതിട്ട വാഴമുട്ടം സ്വദേശി ജോയൽ ജോസ് (21), വൈക്കം സ്വദേശി പി.എസ്. ശ്രീജിത് (21), ജീപ്പ് ഓടിച്ച കോട്ടയം തോട്ടയ്ക്കാട് സ്വദേശി ജോസഫ് (30) എന്നിവർക്കാണ് പരിക്കേറ്റത്.

പൊൻകുന്നത്തുനിന്നും ഭക്ഷ ണം കഴിച്ച ശേഷം കാഞ്ഞിരപ്പള്ളിയിലേക്ക് വരികയാ യിരുന്ന വിദ്യാർഥികൾ സഞ്ച രിച്ചിരുന്ന ബൈക്ക് കാഞ്ഞിരപ്പള്ളിയിൽ നിന്നും വന്ന ജീപ്പുമായി കൂട്ടിയിടിച്ചാണ് അ പകടമുണ്ടായത്. പരിക്കേറ്റ ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശി പ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ട യം മെഡിക്കൽ കോളജിലേക്ക് മാറ്റി.