പൊൻകുന്നം-പുനലൂർ സംസ്ഥാനപാതയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയി ടിച്ചു;ഗർഭിണിയടക്കം അഞ്ചുപേർക്ക് പരിക്ക്…

പൊൻകുന്നം: പൊൻകുന്നം-പുനലൂർ സംസ്ഥാനപാതയിൽ ചെറുവള്ളി മണ്ണനാനിയി ൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. ഓട്ടോഡ്രൈവർ കോട്ടാങ്ങൽ പൂക്കുറുഞ്ഞിയിൽ യൂസഫ്(45), ഓട്ടോയാത്ര ക്കാരായ കോട്ടാങ്ങൽ പനച്ചിക്കൽ ബീന(48), മകൾ റസീന(23), റസീനയുടെ മകൾ ഇവാന(മൂന്നര), കാർ ഓടിച്ച പത്തനംതിട്ട കുളത്തൂർ അമ്പാട്ട് ജോസ്(62) എന്നിവർ ക്കാണ് പരിക്ക്. ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടം. കാർ ഓടിച്ചിരുന്ന ജോസിന് രക്തസമ്മർദ്ദത്തിൽ വ്യത്യാസമുണ്ടായതിനെ തുടർന്ന് ശാരീരികാസ്വാസ്ഥ്യം മൂലം കാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഓട്ടോഡ്രൈവർ യൂസഫിന്റെ തുടയെല്ലിന് പൊട്ടലുണ്ട്. ഇവാനയുടെ കാൽ ഒടിഞ്ഞു. മറ്റുള്ളവർക്ക് കാര്യമായ പരിക്കില്ല. എല്ലാവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശു പ ത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശു പത്രി യിലേക്കയച്ചു. ഓട്ടോറിക്ഷയും കാറിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്.