ബുധനാഴ്ച്ച രാവിലെ എട്ടരയോടെ കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട സംസ്ഥാന പാതയിൽ മഞ്ഞപ്പള്ളിക്ക് സമീപത്താണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനായ കപ്പാട് മൂ ന്നോലിക്കൽ അഖിൽ രമേഷ്, മഞ്ഞപ്പള്ളിയിൽ താമസിക്കുന്ന സുഭാഷ് എന്നിവർ ക്കാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ അഖിലിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകിയ ശേഷം കോട്ടയം മെഡിക്ക ൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് വാഹനം ഓടിച്ച് വരികയായിരുന്നു ഇരുവരും. മഞ്ഞപ്പ ള്ളി കുരിശുപള്ളിക്ക് സമീപമെത്തിയപ്പോൾ സുഭാഷ് വാഹനം തിരിക്കാനൊരുങ്ങു കയും  പിറകെ വന്ന അഖിലിന്റെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയ ന്ത്രണം വിട്ട അഖിലിൻ്റെ ബൈക്ക് റോഡ് വക്കിലെ സംരക്ഷണ വേലിയിലും വൈദ്യു തി പോസ്റ്റിലും ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മറിഞ്ഞു. സുഭാഷും റോഡിൽ തെറിച്ച് വീണു.അപകടം നടന്ന ശേഷം ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയു ആശുപത്രി യിൽ എത്തിച്ചത്. അപകടവിവരം അറിയിച്ചിട്ടും പോലീസ് എത്താൻ വൈകിയത് നാ ട്ടുകാരുടെ പ്രതിക്ഷേധത്തിന് കാരണമായി .  ഒരു മണിക്കൂർ കഴിഞ്ഞാണ് പോലീസ് ഇവിടെ എത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു