പാലാ – പൊൻകുന്നം റോഡിൽ കൂരാലിയിൽ നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റ് ഇടിച് തകർത്തു. രാത്രി പതിനൊന്നു മണിയോടെയാണ് കമ്പത്തു നിന്നും പച്ചക്കറിയുമായി മൂവാറ്റുപുഴയിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.11 KV ഉൾപെടെയുള്ള ലൈൻ പൊട്ടി വീണെങ്കിലും വൈദ്യുതി ബന്ധം നിലച്ചതും സം സ്ഥാന പാതയിലൂടെ വാഹനങ്ങൾ വരാത്തതും വൻഅപകടം ഒഴിവാക്കി.

ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.ലോറി ഡ്രൈവർ മൂവാറ്റുപുഴ സ്വദേശി ആ നിക്കാട്ട് പൂനാട്ടുവീട്ടിൽ ജോബി(43) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലായിരുന്നു അ‌പകടം. കെ .എസ്.ഇ.ബി അധികൃതരും പൊൻകുന്നം പോലീസും ചേർന്ന് ഗതാഗത തടസം ഒഴിവാക്കി.