കോന്നിയിൽ തടി ലോറി മറിഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശി മരിച്ചു.കോന്നി തണ്ണിത്തോട് പ്ലാൻ്റേഷൻ കോർപ്പറേഷൻ എസ്റ്റേറ്റിലെ ഡി ഡിവിഷനിൽ ചൊവ്വാഴ്ച്ച രാത്രി ഏഴര യോടെയായിരുന്നു സംഭവം.കാഞ്ഞിരപ്പള്ളി പടിഞ്ഞാറ്റേ സ്വദേശിയായ പൂവത്തുങ്കൽ സോജി (27) യാണ് മരിച്ചത്. ഡ്രൈവർ കണ്ണൻ, പൊൻകുന്നം സ്വദേശി മിഥുൻ എന്നിവർ ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സോജി മരണത്തിന് കീഴടങ്ങിയി രുന്നു. ലോറി മറിഞ്ഞപ്പോൾ സോജി രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയെങ്കിലും ലോ റി മുകളിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.