കൊടിക്കുത്തിയിലും പെരുവന്താനത്തും വിത്യസ്ത വാഹന അപകടങ്ങളിൽ ഒമ്പത് പേർക്ക് പരിക്ക്. ദേശീയപാത 183ൽ കൊടികുത്തിക്ക് സമീപം ചാമപാറ വളവിൽ തമി ഴ്നാട് ചെന്നെ സ്വദേശികളായ ശബരിമല തീർത്ഥാടകരുടെ മിനി ബസ്നിയന്ത്രണം വിട്ട് മറിഞ്ഞ് 9 പേർക്ക് പരിക്ക്.രാവിലെ എട്ടരയോടെയായിരുന്നു അപകടം. ചെന്നെ സ്വദേ ശികളായ രാജേഷ് രാജേന്ദ്രൻ (35), മുനിസേഖർ (38), പ്രജൻ (15), ലോലിത് (30), ദീപക്ക് (26), ആർ.ശിവ (32), അയ്യാദുരൈ (29), കാർത്തിക്ക് (30), ഗണേഷ് കുപ്പു സ്വാമി എന്നി വർക്കാണ് പരിക്കേറ്റത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​യ്യാ​ദു​രൈ (29), ഗ​ണേ​ശ് (30) എ​ന്നി​വ​രെ കോ​ട്ട​യം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കൊടികുത്തിയിൽ അപകടത്തിൽപെട്ട അയ്യപ്പ തീർത്ഥക വാഹനം രക്ഷ പ്രവർത്തനത്തി യ അഗ്നി ശമനാ വാഹനം മറ്റു രണ്ട് കാറുകളിലിടിച്ചാണ് രണ്ടാമത്തെ അപകടമുണ്ടായ ത്. കൊ​ടു​കു​ത്തി​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​നം ഉ​യ​ർ​ത്താ​നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് വാ​ഹ​നം പെ​രു​വ​ന്താ​ന​ത്തി​ന് സ​മീ​പം കാ​റി​ലി​ടി​ച്ച് ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു. യാ​ത്ര​ക്കാ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. അപകടങ്ങളെ തുടർന്ന് ദേശീയ പാതയിൽ കുറച്ചുസമയം ഗതാഗതം തടസപ്പെട്ടു.