വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടു . തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയില്‍ കണ്ണിമലയില്‍ തിങ്കളാഴ്ച്ച ഉച്ച കഴിഞ്ഞ് 3.30 കൂടീയായിരുന്നു അപകടം. വിവാഹം കഴിഞ്ഞു മടങ്ങുകയായിരുന്ന കോട്ടാങ്ങല്‍ സ്വദേശികളായ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ആണ് അപകടത്തില്‍പെട്ടത്.അപകടത്തില്‍ 3 പേര്‍ക്ക് നിസാര പരിക്കേറ്റു.കുട്ടീക്കാനത്തു നിന്നും എരുമേലിയക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ പ്രവേശിപ്പി ച്ചു. വാഹനത്തീന്റെ ബ്രേക്ക് പോയതാണ് അപകട കാരണം.കണ്ണിമലയിലെ കുത്തിറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ട ബസ് നിയന്ത്രണം തെറ്റി ക്രാഷ് ബാരിയര്‍ തകര്‍ത്താണ് പറമ്പിലേക്ക് കൂപ്പുകുത്തിയത്.മുണ്ടക്കയത്ത് നിന്നും എരുമേലിയിലേക്കു വരുമ്പോഴായിരുന്നു സംഭവം. കണ്ണിമലയില്‍ അപകട വളവും കുത്തിറക്കവും ടോപ് ഗിയറില്‍ ഇറങ്ങിയതാണ് നിയന്ത്രണം തെറ്റി അപകടം സംഭവിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുന്നറിയിപ്പ് ബോർഡുകളുണ്ടെങ്കിലും ഡ്രൈവർ മാർ വേഗത കുറക്കാത്തതാണ് അപകടത്തിന് കാരണമാകുന്നത്.