അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്. ഓട്ടോ െ്രെഡവര്‍ ഇടക്കുന്നം സ്വദേശി നാസര്‍ (42), യാത്രക്കാരനായ ഷാഹുല്‍ ഹമീദ് (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

വൈകുന്നേരം നാലോടെ കാഞ്ഞിരപ്പള്ളി റാണി ആശുപത്രിക്കു സമീപമാണ് അപകടമു ണ്ടായത്. ശബരിമലയില്‍ പോയി തിരികെ മടങ്ങിയ കോതമംഗലം സ്വദേശികള്‍ സഞ്ചരി ച്ച കാറും കാഞ്ഞിരപ്പള്ളിയില്‍ നിന്നു മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന ഓ ട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു.