കാഞ്ഞിരപ്പള്ളി: അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുടും ബനാഥന്‍ സഹായം തേടുന്നു. പാറത്തോട് പൊടിമറ്റം കുന്നത്ത് ജോര്‍ജാണ് ചൊവ്വാഴ്ച കൊടുങ്ങുരില്‍ വെച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് പാലാ മെഡിസിറ്റി ആശുപത്രിയില്‍ കഴിയുന്നത്. അപകടത്തില്‍ ഭാര്യ ലാലിക്കും പരിക്കേറ്റിരുന്നു ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബാങ്ക് വായ്പ തിരി ച്ചടവുമായി ബന്ധപ്പെട്ട് കോട്ടയം പോയി തിരികെ വരുമ്പോളാണ് അപകടമുണ്ടായത്. അപകടത്തില്‍ ജോര്‍ജിന്റെ മുഖത്തിന് സാരമായി പരിക്കേറ്റു.

ഒരു ലക്ഷത്തോളം രൂപ ഇത് വരെ ചെലവായി. കരള്‍ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ജോര്‍ജ്. ഇതിനിടെയാണ് അപകടമുണ്ടായത്. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. കടുത്ത സാമ്പത്തീക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന തിനിടെയാണ് അപകടം സംഭവിക്കുന്നത്. ജോര്‍ജിന്റെ തുടര്‍ ചികിത്സയ്ക്കായി സു മനസുകള്‍ സഹായം കൂടിയെ തീരു എന്ന നിലയിലാണിപ്പോള്‍. കാഞ്ഞിരപ്പള്ളി മോ ഡല്‍സ് ടെയ്‌ലറിങ് ഷോപ്പിലെ ജീവനക്കാരനായിരുന്നു ജോര്‍ജ്. സഹായിക്കാനാഗ്രഹി ക്കുന്നവര്‍ക്ക് മകളുടെ പേരിലുള്ള അക്കൗണ്ടിലേക്ക് സഹായം നല്‍കാം. Account name- Jelitta George, SBI Kanjirappally Branch, Account No:- 67259644002, IFSC – SBIN0070247, Google Pay :- 7356073376