ദേശീയ പാത 183ൽ കാഞ്ഞിരപ്പള്ളി പുതക്കുഴി റാണിയാശുപത്രിക്ക് സമീപം  ടാങ്കര്‍ ലോറിയും നാഷ്ണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ചു. പരിക്കേറ്റ നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ഡ്രൈവര്‍ കോട്ടയം പരുത്തുംപാറ രാജേന്ദ്രഭവനില്‍ പ്രകാശ് (52) നെ കാ ഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി 7.15 ഓടെയായിരുന്നു അപകടം. ഡ്രൈവര്‍ ലോറിയുടെ ക്യാബിനില്‍ അരമണിക്കൂറോളം കുടുങ്ങി കിടന്നു.വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ ഫയർ ഫോ ഴ്സും നാട്ടുകാരും വണ്ടി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.