ഇളങ്ങുളം: പാലാ-പൊന്‍കുന്നം റോഡില്‍ ഇളങ്ങുളം ശാസ്താക്ഷേത്രത്തിനു സമീപം ജീപ്പ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞു. കൊഴുവനാല്‍ ഗ്രാമപ്പഞ്ചായത്തിന്റെ വാഹനമാണ് തിങ്കളാഴ്ച വൈകിട്ട് ആറു മണിക്ക് വഴിയരികില്‍ വെച്ചിരുന്ന സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ച് ഓടയിലേക്ക് പാഞ്ഞത്.

വാഹനത്തിലുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് തോമസ് ജോര്‍ജ്, ഡ്രൈവര്‍ ജോജി എന്നിവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.