എരുമേലി ഇടകടത്തി കളള് ഷാപ്പിലെ ചെത്തുതൊഴിലാളി കാഞ്ഞിരപ്പള്ളി തമ്പല ക്കാട് സ്വദേശി നെടുമ്പാരയ്ക്കൽ എൻ ബിജു (45)ഇടകടത്തി ആരോഗ്യ ഉപകേന്ദ്രത്തി നു സമീപം രാവിലെ ഒൻപതിന് കള്ളു ചെത്തുന്നതിനായി പനയിൽ കയറിയപ്പോൾ പ നയിലുള്ള തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായി. തേനീച്ചയുടെ തുടരാക്രമ ണത്തിൽ നിന്ന് രക്ഷ തേടുന്നതിനായി ബിജു പനയിൽ നിന്ന് ഇറങ്ങിയോടി വെപ്രാള ത്തിൽ  വസ്ത്രങ്ങളെല്ലാം ഊരിയെറിഞ്ഞ് തൊട്ടടുത്തുള്ള ആറ്റിൽ ചാടി.തുടർന്നും തേനീച്ചയുടെ കുത്ത് തുടർന്നതോടെ അടിവസ്ത്രം മാത്രം ധരിച്ച് തൊട്ടടുത്തുള്ള ഇട കടത്തി ആരോഗ്യ ഉപകേന്ദ്രത്തിൽ അവശ നിലയിൽ എത്തി.
അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സജിത് സ്വന്തം കാറിൽ സ്വന്തം ജീവൻ പണയം വെച്ച്മുക്കൂട്ടുതറയിലുള്ള അസീസ്സി ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ചു. കാറിൽ വെച്ച് സജിതിനും തേനീച്ചയുടെ കടിയേറ്റു. കടി യേറ്റ ബിജു നിലവിൽ ആശുപത്രിയിൽ അഡ്മിറ്റാണ്. കടിയേറ്റ വ്യക്തി അപകട നില തരണം ചെയ്തിട്ടുണ്ട്. ഒരു ജീവൻ രക്ഷിക്കുന്നതായി അവസരോചിതമായി ഇടപെട്ട ജൂ ണിയർ ഹെൽത്ത് ഇൻസ്പെക്ട്ടർ സജിതിന് നാടെങ്ങും ആദരം. എരുമേലി മെഡിക്ക ൽ ഓഫീസ്സർ ഡോ  :ടി എംമുഹമ്മദ് ജിജിന്റെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
യോഗത്തിൽ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ എം വിജയൻ , ഹെൽത്ത് ഇൻസ്പെക്ടർ കെ ആർ ഷാജി മോൻ , സോളിവിറ്റി സുമാദേവി എൻ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ  എസ്സ്സന്തോഷ്, ക്ലർക്ക്  സജിലാൽ,  എന്നി വർ സംസാരിച്ചു.