കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചിറക്കടവ് സ്വദേശി ഗോകുൽ ആണ് മരിച്ചത്.രാവിലെ 11.30 ഓടെയായിരുന്നു അപകടം.പൊടിമറ്റം എഫ്.സി.സി കോൺവെന്റിന് മുൻപിൽ വച്ചാണ് ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചത്.മുൻപിലുണ്ടായിരുന്ന വാഹനത്തെ ഇടിക്കാതിരിക്കാൻ പെട്ടന്ന് ബൈക്ക് വെട്ടിത്തിരി ച്ചതാണ് അപകടത്തിന് കാരണമെന്ന് സുഹൃത്ത് പറഞ്ഞു.പരുക്കേറ്റ ഗോകുലിനെ ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയ ത്തേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്.സുഹൃത്ത് മൊത്ത് മുണ്ട ക്കയത്തെ തിയേറ്ററിൽപ്പോയി സിനിമ കണ്ട് മടങ്ങുമ്പോഴാണ് അപകടമുണ്ടായത.

ചിറക്കടവ് കന്നുകുഴി വടക്കേതിൽ കെ.ജി.വിജയന്റേയും കെ.പി.സുധയുടെയും മകൻ ഗോകുൽ ഹരീഷ്(19) ആണ് അപകടത്തിൽ മരിച്ചത്. സഹോദരൻ ഗൗതം ഹരീഷ്(പൊൻകുന്നം ശ്രേയസ് സ്‌കൂൾ വിദ്യാർഥി).പാമ്പാടി കെ.ജി കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ് മരിച്ച ഗോകുൽ.