ഉറക്കത്തില്‍ വസ്ത്രത്തില്‍ തീപടര്‍ന്നു പൊള്ളലേറ്റ ക്യാന്‍സര്‍ രോഗിയായ വീട്ടമ്മ മ രിച്ചു. മുറിയില്‍ ഒപ്പം കിടന്ന 19 വയസ്സുകരാനായ ബുദ്ധിമാന്ദ്യമുള്ള മകന്‍ തീപ്പെട്ടി ഉരച്ചതാണ് കാരണമെന്നു പൊലീസ് അറിയിച്ചു. കാഞ്ഞിരപ്പള്ളി മാനിടംകുഴി ചക്കാ ലയില്‍ ലൂസി ഈപ്പനാണ്(47) മരിച്ചത്.

ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ബുദ്ധിമാന്ദ്യമുള്ള മൂന്നാമത്തെ മകന്‍ ജോ മോന്‍ ഉറങ്ങിയ ശേഷമാണ് താന്‍ ഉറങ്ങാറുള്ളതെന്നും ഞായറാഴ്ച നേരത്തെ ഉറങ്ങി പ്പോയെന്നും ലൂസി മരിക്കുന്നതിനു മുന്‍പ് പൊലീസിനു നല്‍കിയ മൊഴിയില്‍ പറയു ന്നതായി പൊലീസ് അറിയിച്ചു. ധരിച്ചിരുന്ന നൈറ്റിയില്‍ ‍തീ പടര്‍ന്നതോടെ എണീറ്റെ ങ്കിലും ശരീരത്തില്‍ 60 ശതമാനത്തോളം പൊള്ളലേറ്റു. അടുത്ത മുറിയിലുണ്ടായിരു ന്ന മറ്റു മക്കള്‍ അയല്‍വാസികളെ വിളിച്ചു വരുത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപ ത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സയിരിക്കേ ഇന്നലെ മരിച്ചു. നാലു മക്കളുള്ള ഇവരുടെ ഭര്‍ത്താവ് ഈപ്പന്‍ വീട്ടിലെത്താറില്ലെന്നും പൊലീസ് അറിയിച്ചു.

മെന്റല്‍‍ റിട്ടാര്‍ഡേഷനു ചികിത്സയിലുള്ള ജോമോനെ ഡോക്ടര്‍മാരുടെ പരിശോധനാ സര്‍ട്ടിഫിക്കറ്റ് സഹിതം കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. കോട തിയുടെ നിര്‍ദേശ പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. മറ്റു മക്കള്‍: ജെയസണ്‍, ജോയ്സ് ,ജോജി.