പാലാ-പൊൻകുന്നം റോഡിൽ കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. എലിക്കുളം പൂവേ ലിത്താഴെ(മൂക്കനോലിൽ) മാധവൻ നായർ(75) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി മഞ്ച ക്കുഴി കവലയിലായിരുന്നു അപകടം. ഉടൻ തന്നെ ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ മരിച്ച് മൂന്നാഴ്ചയ്ക്കുള്ളിലാണ് മാധവൻ നായരുടെ മരണം. ജ്യേഷ്ഠൻ മൂക്കനോലിൽ തങ്കപ്പൻ നായർ(86) വാർധക്യസഹജമായ അസുഖത്താൽ മാർച്ച് 23-നാണ് മരിച്ചത്. മറ്റു സഹോ ദരങ്ങൾ: പരേതനായ കുട്ടപ്പൻ നായർ, രാമകൃഷ്ണൻ നായർ, തങ്കമ്മ, സരസമ്മ, ചെല്ലമ്മ. സംസ്‌കാരം നടത്തി.