ദേശീയ പാത 183ൽ മുണ്ടക്കയം ചോറ്റി ജംഗ്ഷനിൽ  ബൈക്കിന് പുറകിൽ നിയന്ത്രണം വിട്ട് കാറിടിച്ച് പരി ക്കേറ്റ് ചികിത്സയിലായിരുന്ന പുഞ്ചവയൽ കൊയിപ്പാമറ്റത്തിൽ കെ.ആർ സുഗുതൻ (59) മരിച്ചു. തിങ്കളാഴ്ച്ച വൈകുന്നേരം നാലരയോടെയായിരുന്നു അപകടം.കാഞ്ഞിര പ്പള്ളി റബർ ബോർഡിലെ ഡ്രൈവറായിരുന്നു. പുഞ്ചവയലിലെ വീട്ടിൽ നിന്നും കാഞ്ഞി രപ്പള്ളിയിലേക്ക് വരവെയാണ് അപകടം സംഭവിച്ചത്. സുഗുതൻ സഞ്ചരിച്ച ബൈക്കിന് പിന്നിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. തലക്ക് സാരമായി പരിക്കേറ്റ സുഗുതനെ കാഞ്ഞിരപ്പള്ളി  ജനറൽ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം പാലാ ചേർപ്പു ങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച്ച വെളുപ്പിന് മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം ചേർപ്പുങ്കൽ ആശുപത്രിയിൽ. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മ്മാർട്ടിത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.സംസ്ക്കാരം വൈകിട്ട് അഞ്ച് മണിക്ക് വീട്ട് വളപ്പിൽ. മുൻ  സൈനികനാണ് സുഗുതൻ.