പു​തു​പ്പ​ള്ളി​ക്ക​ടു​ത്ത് തൃ​ക്കോ​ത​മം​ഗ​ല​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സ് ഓ​ൾ​ട്ടോ കാ​റി​ലി​ടി​ച്ച് മുണ്ടക്കയം മുരിക്കുംവയൽ  സ്വദേശി കുന്നപള്ളിയിൽ ജിൻസ് മ​രി​ച്ചു.നാ​ലു പേ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രി​ൽ ഒ​രാ​ളാ​ണ് മ​രി​ച്ച​ത്. അ​ഗ്നി​ശ​മ​ന സേ​ന​യും പോ​ലീ​സും ചേ​ർ​ന്നു കാ​ർ വെ​ട്ടി​പൊ​ളി​ച്ചാ​ണ് ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.

ഏറെ ജീവിത സ്വപ്നങ്ങളും കഷ്ടതകളും നിറഞ്ഞ ജീവിതമായിരുന്നു ജിൻസിൻ്റേത്. ജീവിക്കാനായി ജിൻസ് ചെയ്ത ജോലികൾ നിരവധിയാണ്. കേബിൾ ടെക്നീഷ്യൻ മുതൽ ഒട്ടേറെ ജീവിത സാഹചര്യങ്ങളിൽ ജിൻസ് തൻ്റെ ജീവിതം കരുപിടിപ്പിക്കാനായി മുന്നോട്ട് നീക്കിയിരുന്നു. അന്ത്യയാത്ര നിമിഷങ്ങൾ മറ്റൊരു ജീവിതത്തോടുള്ള യാത്ര പറച്ചിലിനായിരുന്നു എന്നതും യാതൃശ്ചികം.