കാഞ്ഞിരപ്പള്ളി സ്വദേശി കോഴിക്കോട് പുലികയത്ത് മുങ്ങി മരിച്ചു

കോഴിക്കോട്  അരിപ്പാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ  വീണ്ടും അപകടം. വിനോദ സഞ്ചാരത്തിനെത്തിയ  കോഴിക്കോട് ഐ.എ.എം വിദ്യാർത്ഥി കോട്ടയം കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശി കാർത്തിക് (22 വയസ്) കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങി മരണപ്പെട്ടത്. വിദ്യാർഥിയുടെ  മൃതദേഹം തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

ആറംഗ സംഘത്തിലെ രണ്ടുപേർ ഒഴുക്കിൽപ്പെട്ടെങ്കിലും ഒരാളെ ലൈഫ് ഗാർഡ് രക്ഷിക്കുകയായിരുന്നു