നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ രണ്ട് കാറിലിടിച്ച് അപകടം. ഇന്നലെ വൈകുന്നേരം അ ഞ്ചോടെ കാഞ്ഞിരപ്പള്ളി മിനിസിവിൽ സ്റ്റേഷന് മുന്നിലായിരുന്നു അപകടം. പൊന്ത ൻപ്പുഴ സ്വദേശിയായ ഓട്ടോ ഡ്രൈവർ മദ്യപ്പിച്ചിരുന്നവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുമളി, മുക്കൂട്ടുതറ സ്വദേശികളുടെ കാറിലാണ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ ഇടിച്ച ത്. അപകടത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം തകർന്നു. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.