ചേപ്പുംപാറയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി. ബുധനാഴ്ച രാവി ലെ പതിനൊന്നു മണിയോടെ ചെപ്പുംപാറ കാഡ്‌ബറി ഓഫീസിനു സമീപമായിരുന്നു സംഭവം. സമീപത്തുള്ള തണൽ മരത്തിൽ തട്ടി ഗതി മാറിയതിനാൽ വൻ അപകടം ഒഴിവായി. സംഭവസമയ ത്ത് മൺപാത്രങ്ങൾ വിൽക്കുന്ന കടയിലുണ്ടായിരുന്ന ജീവ നക്കാരി അദ്ഭുതകരമായി രക്ഷപ്പെട്ടു. കടയിലുണ്ടായിരുന്ന സാധനങ്ങൾക്ക് നഷ്ട്ടം ഉണ്ടായിട്ടുണ്ട്. കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് പറയുന്നു.