കാഞ്ഞിരപ്പള്ളി പട്ടിമറ്റം ഒന്നാം മൈലിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് സാരമായി പരുക്കേറ്റു.മണിമല വെച്ചൂർ സിറിയക് മാത്യു,ഭാര്യ നിഷ സിറിയക് എന്നി വർക്കാണ് പരുക്കേറ്റത്.തിങ്കളാഴ്ച രാവിലെ 8.45 ഓടെയായിരുന്നു അപകടം.എരുമേ ലിയിലേയ്ക്ക് പോയ സ്വകാര്യ ബസ് എതിരെ വന്ന ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറി പ്പിക്കുകയായിരുന്നു.മറ്റൊരു സ്കൂട്ടറിലും ബസ് ഇടിച്ചു. ഇവർക്കും നിസാര പരുക്കുണ്ട്.ഗുരുതരമായി പ രുക്കേറ്റ നിഷ ഇരുപത്തിയാറാം മൈൽ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്. ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ബസ്ഡ്രൈ വർ അശ്രദ്ധമായി മൊബൈൽ ഉപയോഗിച്ചതാണ് അപകട കാരണമെന്ന് ആക്ഷേപമുണ്ട്.