കൊല്ലം തേനി ദേശീയപാത 183ൽ മുണ്ടക്കയം 35 മൈലിന് സമീപമാണ് അപകടമു ണ്ടായത്. തേക്കടിയിൽ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ബ്ലൂ ബേർഡ്‌ ടൂറി സ്റ്റ് ബസ്സാണ് അപകടത്തിൽ പെട്ടത്.മഹാരാഷ്ട്ര സ്വദേശികളാണ് വാഹനത്തിൽ ഉ ണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.ഇറക്കം ഇറങ്ങിവന്ന ബസ് ചൂ ടായി തീ പിടി ക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിലയിരുത്തൽ. വാഹനത്തി ന്റെ ടയറുകൾക്ക് കേടുപാട് സംഭവിച്ചത് ഒഴിച്ചാൽ വലിയ നാശനഷ്ടം ഉണ്ടായിട്ടില്ല.

കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരി ച്ചു.സംഭവത്തെ തുടർന്ന് ഏറെ നേരം ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. പെരുവ ന്താനം പോലീസ് സ്ഥലത്തെത്തി സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാക്കി.