റോഡരുകിൽ പാർക്കു ചെയ്തിരുന്ന മാധ്യമ പ്രവർത്തകൻ്റെ ബൈക്ക് അജ്ഞാത വാഹ നം ഇടിച്ചിട്ടു  നിർത്താതെ പോയി. ഞായറാഴ്ച പുലർച്ചെ 1.50 ഓടെ മുപ്പത്തിയഞ്ചാം മൈലിന് സമീപമാണ് സംഭവം. ജൻമഭൂമി മുണ്ടക്കയം ലേഖകൻ രഞ്ജിത്തിൻ്റെ ഇരുച ക്രവാഹനമാണ് ഇ ടി യിൽ തകർന്നത്. ദേശീയ പാതയോരത്ത് വീടിനു സമീപം പാർ ക്കു ചെയ്തിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. സമീപത്തെ വീടിൻ്റെ ജനലുകളും തകർന്നിട്ടുണ്ട്.
വീട്ടുകാർ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റതോടെ ഇടിച്ച വാഹനം നിർത്താതെ പോയി. ബൈക്കിന് സാരമായ കേടുപാട് സംഭവിച്ചു. പെരുവന്താനം പൊലീസ് നടത്തിയ സി.സി.ടി.വി പരിശോധനയിൽ ഇതേ സമയം കടന്നു പോയത് മിനിലോറിയാണന്ന് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് കേസെടുത്തു.