കാഞ്ഞിരപ്പള്ളി.അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റി ലിടിച്ചു. പോസ്റ്റ് ഒടിഞ്ഞ് റോഡിലേക്ക് വീണു അര മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു.അപകടത്തില്‍ മുന്‍ഭാഗം തകര്‍ന്ന കാര്‍ സ്ഥലത്തു നിന്നും ഓടിച്ചു പോയി. ഇന്നലെ രാത്രി 10 മണിക്ക് കാഞ്ഞിരപ്പള്ളി – എരുമേലി റോഡില്‍ 26-ാം മൈല്‍ മേരി ക്വീന്‍സ് ആശുപത്രിക്ക് മുന്‍വശത്തായിരുന്നു അപകടം. 
എരുമേലി ഭാഗത്തു നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് റോഡിലേക്ക് വീണു.എന്നാല്‍ മുന്‍ഭാഗം പകുതി തകര്‍ന്ന കാര്‍ സംഭവസ്ഥലത്തു നിന്നും ഓടിച്ചു പോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പിന്നീട് കെ എസ് ഇ ബി ജീവനക്കാര്‍ എത്തി പോസ്റ്റ് റോഡില്‍ നിന്നും മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.