പൊൻകുന്നം:  ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ കോളജ് വിദ്യാർ ഥി മരിച്ചു.പാലാ സെന്റ് ജോസഫ്‌സ് കോളജിൽ ഹോട്ടൽ മാനേജ്‌മെന്റ് നാലാം സെമസ്റ്റ ർ വിദ്യാർഥിയായ കൊല്ലം ചെന്നപ്പേട്ട മണക്കോട് ബി.വി.കോട്ടേജിൽ ബെൻസൺ വർഗീ സിനാണ്(25) മരിച്ചത്.പൊൻകുന്നം – പാലാ റോഡിൽ നാലാംമൈൽ പനമറ്റം കവലയി ൽ ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു അപകടം.
 പാലാ ഭാഗത്തേക്കു പോവുകയായിരുന്ന ബെൻസൺ ഓടിച്ചിരുന്ന ബൈക്ക് ശബരിമല ദർശനത്തിനു പോകുകയായിരുന്ന ബംഗളൂരു സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുമായാ ണ് കൂട്ടിയിടിച്ചത്.പരുക്കേറ്റ ബെൻസണെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി ല്ല.
ഇടിയുടെ ആഘാതത്തിൽ തകർന്ന വാഹനങ്ങളിൽ നിന്നും റോഡിൽ ഓയിൽ പരന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ അഗ്നിശമന സേനയെത്തി  ഓയിൽ നീക്കം ചെയ്തു. പൊൻകുന്നം പൊലീസ് സംഭവസ്ഥലത്തെത്തിയിരുന്നു.