പൂഞ്ഞാർ: കോട്ടയം ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനും എറണാകുളം ലേക്ക് ഷോർ ഹോസ്പിറ്റലും ,അഭയം ചാരിറ്റബിൾ സൊസൈറ്റി,പൂഞ്ഞാർ സെൻറ് ആൻറ ണീസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്.പൂഞ്ഞാർ സെ ൻറ് ആൻറണീസിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നൂറുകണക്കിന് ആളുകൾക്കാണ് പ്രയോജനപ്പെട്ടത്.

സ്കൂൾ ഹാളിൽ നടന്ന സമ്മേളനത്തിൽ അഭയം ചാരിറ്റബിൾ സൊസൈറ്റി ഉപദേശക സ മിതി ചെയർമാൻ V N വാസവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാദർ ജെയിംസ് നീണ്ടു ശേരി cmi അധ്യക്ഷതവഹിച്ചു, ജില്ലാപഞ്ചായത്ത് അംഗം കെ രാജേഷ് ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടെസ്സിബിജു ,ഹെഡ്മാസ്റ്റർ ജോസ് ജോർജ് ,അഭയം ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി എബ്രഹാം തോമസ് ,ഗവേണിങ് ബോഡി മെമ്പർ ജോയ് ജോർജ് ,നിർമ്മല mohan, ടി എസ് സ്നേഹാധനൻ,ബിന്ദു സുരേന്ദ്രൻ ,saji സിബി ,ഗീതാ രവീന്ദ്രൻ ,വിനോദ് റ്റി എൻ, മിനിമോൾ ബിജു,PTA പ്രസിഡണ്ട് ഡെന്നി പുല്ലാട്ട്, എൻഎസ്എസ് കോട്ടയം പി എ സി ബൈജു ജേക്കബ് ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബോബി തോംസൺ ,അൻ്റോണിയൻ കോ-ഓർഡിനേറ്റർ ടോണി തോമസ്, തുടങ്ങിയവർ സംസാരിച്ചു .

രാവിലെ 9 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷം ലേക് ഷോർ ഹോസ്പിറ്റൽ ഡോക്ടർ p ശോഭ ജീവിതശൈലി രോഗങ്ങളെ കുറിച്ച് സെമിനാർ നയിച്ചു നാലുമണിക്കാ ണ് ക്യാമ്പ് അവസാനിപ്പിച്ചത്.