നൂറിൽ നൂറിന്റെ മികവിൽ മുണ്ടക്കയം ശ്രീ നാരായണ പബ്ലിക് സ്‌കൂൾ നൂറു ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 21 കുട്ടികളിൽ 500 ഇൽ 457 മാർക്കു നേടി അഭിരാമി ലാൽ  മികച്ച വിജയം കരസ്ഥമാക്കി. ഏഴ് കുട്ടികൾ ഡിസ്റ്റിംക്ഷനും ബാക്കി യുള്ള 14 കുട്ടികൾ ഫസ്റ്റ് ക്ലാസ് മാർക്കോടെയും വിജയിച്ചു.

ഉജ്വല വിജയം കരസ്ഥമാക്കിയ കുട്ടികളെ സ്‌കൂൾ ചെയർമാൻ സജിമോൻ പാറയിൽ, സ്‌കൂൾ മാനേജ്‌മന്റ്, പ്രിൻസിപ്പൽ റൂബി ബെന്നി, പി ടി എ പ്രസിഡന്റ് ഷാജി പാലക്കാട്ട്, അധ്യാപകർ എന്നിവർ കുട്ടികളെ അനുമോദിച്ചു.