എരുമേലി : ശബരിമല തീർത്ഥാടന കാലത്ത് അയ്യപ്പഭക്തരെ ശുശ്രൂഷിക്കാൻ  കാട്ടിയ സാമൂഹ്യ പ്രതിബദ്ധതയെ എത്ര പ്രശംസിച്ചാലും ഒട്ടും അധികമാകില്ലെന്നും അതിന് നേതൃത്വം നൽകിയ അഭയം ചാരിറ്റബിൾ സൊസെെറ്റി ഭക്ത മനസുകളിൽ നിറഞ്ഞു നിൽക്കുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എരുമേലിയിൽ തീർത്ഥാടക സേവനത്തിന് പ്രവർത്തിക്കുന്ന അഭയം സേവന കേന്ദ്രം സന്ദർശിച്ച പ്പോഴാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.

സൊസെെറ്റിയുടെ സേവനം രാഷ്ട്രീയത്തിനതീതമായാണ്. തത്വമസി എന്നത് പോലെ എല്ലാവരെയും ഒരേ പോലെ കണ്ട് സേവനം നൽകുന്നതാണ് അഭയം സൊസെെറ്റിയുടെ മുഖമുദ്രയെന്ന് പറഞ്ഞ മന്ത്രി അഭിനന്ദനാ വാചകങ്ങൾ സന്ദർശക ഡയറിയിൽ കുറിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്റ് റ്റി എസ് കൃഷ്ണകുമാർ, ലോക്കൽ സെക്കട്ടറി പി കെ ബാബു, പഞ്ചായത്തംഗം കെ ആർ അജേഷ്, കീർത്തന ബി നായർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.