എരുമേലി : ശബരിമല തീർത്ഥാടകർക്കായി എരുമേലി ടൗണിൽ സിപിഎം നിയന്ത്രണ ത്തിലുളള അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ സേവനകേന്ദ്രം തുറന്നു. സിപിഎം ജില്ലാ സെക്കട്ടറി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.
പി എൻ പ്രഭാകരൻ, പി ഷാനവാസ്, തങ്കമ്മ ജോർജുകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. ഡോക്ടർമാരുടെ സേവനവും ആംബുലൻസ് സർവീസും കേന്ദ്രത്തിൽ നിന്ന് ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.