കാഞ്ഞിരപ്പള്ളി : കോവിഡ് രോഗബാധ സംശയിച്ച്, കോട്ടയം മെഡിക്കൽ കോളേജ് ആ ശുപത്രിയിൽ ചികിത്സയിലായിരിക്കവേ  മരണപ്പെട്ട  പാറത്തോട് പഞ്ചായത്തിൽ എട്ടാം  വാർഡ് ഇടക്കുന്നത്ത് ചേലത്താം പറമ്പിൽ ( പീടികയിൽ) അബ്ദുൽ സലാമിന്(72 ) മരണ ശേഷം നടന്ന സ്രവ പരിശോധയിൽ നെഗറ്റീവ് ആണെന്ന് റിപ്പോർട്ട് വന്നു.
കഴിഞ്ഞ ഏഴാം തിയതി ശേഖരിച്ച സ്രവത്തിന്റെ റിസൾട്ട്‌ ഒൻപതാം തിയതി പോസറ്റീ വ് ആയി വന്നപ്പോഴാണ്  അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ മരണ ശേ ഷം സ്രവ പരിശോധന നടത്തിയപ്പോൾ, റിസൾട്ട് നെഗറ്റീവ് ആയാണ് കാണിച്ചത്. അതി നാൽ മൃതദേഹം നാളെ ബന്ധുക്കൾക്കു വിട്ടു നൽകും.
ന്യൂമോണിയ ബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശി പ്പിക്കപ്പെട്ട ഇയാളു ടെ ജീവൻ നിലനിർത്തിയിരുന്നത് വെൻ്റിലേറ്ററിൻ്റെ സഹായ ത്തോടെയായിരുന്നു. കിഡ്നി തകരാർ കൂടി സംഭവിച്ചതോടെയാണ് മരണം സംഭവിച്ച തെന്നാണ് സൂചന. ഇടക്കുന്നം ജമാഅത്ത് പരിപാലന സമിതി അംഗമായ അബ്ദുൽ സലാം മേഖലയിൽ സജീ വ സാന്നിധ്യമായിരുന്നു.അദ്ദേഹത്തിൻ്റെ വേർപാട് ഇടക്കുന്നം നിവാസികൾ വേദന യോടെയാണ് കേൾക്കുന്നത്.