പൊന്‍കുന്നം: ശബരിമല തീര്‍ത്ഥാടന കാലം ആരംഭിച്ചിട്ടും വഴിവിളക്കുകള്‍ തെളിക്കാ ത്ത ചിറക്കടവ് ഗ്രാമ പഞ്ചായത്ത് അനാസ്ഥയ്‌ക്കെതിരെ ബിജെപി പഞ്ചായത്ത് കമ്മറ്റി പൊന്‍കുന്നം ടൗണില്‍ പ്രതിഷേധ ആഴിപൂജ നടത്തി.

ശബരിമല സ്‌പെഷല്‍ ഫണ്ട് അഞ്ച് ലക്ഷം രൂപ ഉണ്ടായിട്ടും തീര്‍ത്ഥാടകരെത്തും മുന്‍പ് പ്രമുഖ ഇടത്താവളങ്ങളായ ചിറക്കടവ്, പൊന്‍കുന്നം, മണക്കാട്ട്, ചെറുവള്ളി തുടങ്ങി യ ക്ഷേത്ര സങ്കേതങ്ങളുള്ള ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ യാതൊരു വിധ മുന്നൊരുക്ക ങ്ങളും നടത്താനാവാതെ ഇരുട്ടില്‍ തപ്പുന്ന ഭരണനേതൃത്വത്തിനെതിരെ വരും ദിവസങ്ങ ളില്‍ സമരം ശക്തമാക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ അറിയിച്ചു.

പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി.ഹരിലാല്‍ അധ്യക്ഷനായ പ്രതിഷേധയോഗം ജില്ലാ ട്രഷറര്‍ കെ ജി കണ്ണന്‍ ഉദ്ഘാടനം ചെയ്തു.എം ജി വിനോദ് ,പി ആര്‍ ഗോപന്‍ ,രാജേഷ്‌കര്‍ത്ത, വിഷ്ണു എസ്.നായര്‍, വി എസ് ഗോപിനാഥപിള്ള, ആര്‍ മോഹനന്‍, എ ഷിബു, ടി.ജി ശ്രീകാന്ത് ,സുബിത ബിനോയി എന്നിവര്‍ നേതൃത്യം നല്‍കി