പ്ലസ് ടു പരീക്ഷയ്ക്ക് കേവലം ഒരു മാർക്ക് മാത്രം നഷ്ടമായ ആയിഷക്ക് ഇടുക്കി ജില്ലയിൽ ആകെ സ്വീകരണം ലഭിക്കുമ്പോൾ എരുമേലി അഭിമാനപൂരിതം ആകുന്നു. പെരുവന്താനം സെൻറ് ജോസഫ് എച്ച്എസ്എസ് വിദ്യാർത്ഥിയും എരുമേലി പ്ലാമൂട്ടിൽ ഇഖ്ബാൽ ജസീല ദമ്പതികളുടെ മകളുമായ ആയിഷ ആണ് പഠനം മികവിൽ വിസ്മയം തീർത്തത്. പ്ലസ് വൺ പ്ലസ് ടു പരീക്ഷകളിൽ ആയി 1200ഇൽ 1199 മാർക്കും നേടിയ ഈ മിടുക്കിയുടെ അടുത്ത ലക്ഷ്യം സിവിൽ സർവീസ് ആണ്.

കാർഷികവൃത്തിയിലൂടെ ഉപജീവനം നടത്തുന്ന ഇഖ്ബാൽ പെരുവന്താനത്തെ ഭാര്യ വീ ട്ടിൽ നിർത്തിയാണ് മക്കളെ പഠിപ്പിക്കുന്നത്. ഇംഗ്ലീഷിൽ മാത്രമാണ് ആയിഷയ്ക്ക് ഒരു മാർക്ക് നഷ്ടപ്പെട്ടത്. ആയിഷയുടെ പഠനമികവ് പറഞ്ഞ് പീരുമേട് എംഎൽഎ  ഇ എസ് ബിജിമോൾ അടക്കമുള്ളവർ എത്തിയ അഭിനന്ദിച്ചിരുന്നു. പെരുവന്താനം, പീരുമേട് മേഖലകളിലെ വിവിധ സംഘടനകളും പൊതുപ്രവർത്തകരും വീട്ടിലെത്തിയ അഭിനന്ദ നം അറിയിക്കുമ്പോൾ ഈ മിടുക്കി എരുമേലിക്കാരിയാണെന്ന കാര്യം പലർക്കും അറിയില്ല.