കുറുവാമൂഴി: പഞ്ചായത്തിലെ 16ാം വാര്‍ഡ് കൊരട്ടി ചക്കുപുരയക്കല്‍ അച്ചാമ്മയ്ക്കും രോഗിയായ ഭര്‍ത്താവിനും കാഴ്ചക്കുറവുള്ള മകനും ഇനി സമാധാനത്തോടെ അന്തിയു  റങ്ങാം. വര്‍ഷങ്ങളായി ഇടിഞ്ഞ് വീഴാറായ വീട്ടിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. പഞ്ചായത്തിലെ ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുന്‍പ് ഇവര്‍ക്ക് വീട് അനുവദിച്ച് നല്‍കിയിരുന്നു. എന്നാല്‍ പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന 2.50 ലക്ഷം രൂപയക്ക് വീട് നിര്‍മാണം പൂര്‍ത്തിയാക്കുവാന്‍ സാധിക്കില്ലായിരുന്നു.

വീടു പണിക്കാവിശ്യമായ സാധനങ്ങള്‍ ഇവരുടെ സ്ഥലത്ത് എത്തിക്കുവാനുള്ള വഴിയി ല്ലാത്തതും വീട് നിര്‍മാണത്തിന് തടസമായി. അച്ചാമ്മ ജോലി ചെയ്ത് ലഭിക്കുന്ന ഏക വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക വരുമാന ആശ്രയം. വീടെന്ന സ്വപ്നം ബാക്കിയാക്കികഴിഞ്ഞിരുന്ന ഇവര്‍ക്ക് പഞ്ചായത്തിലെ ആശ്രയ പദ്ധതിക്കൊപ്പം എ.കെ.ജെ.എം സ്‌കൂളിലെ വിദ്യാര്‍ത്ഥികളും കൈകോര്‍ത്തതോടെയാണ് വീട് നിര്‍മാണം ആരംഭിച്ചത്. വീടു നിര്‍മാണത്തിനാവിശ്യമായ സാധനസാമഗ്രഹികള്‍ തലച്ചുമടായി എത്തിച്ച് നല്‍കി. 
പഞ്ചായത്തംഗങ്ങളായ ടോംസ് ആന്റണി, റിജോ വാളാന്തറ എന്നിവരുടെ നേതൃത്വത്തി ല്‍ 72 ദിവസം കൊണ്ട് 600 സ്‌ക്വയര്‍ ഫീറ്റ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ വീടിന്റെ താക്കോല്‍ അച്ചാമ്മയ്ക്ക് ബുധനാ ഴ്ച കൈമാറി. 
ടോംസ് ആന്റണി, കെ.ആര്‍ തങ്കപ്പന്‍, റിജോ വാളാന്തറ, സജിന്‍ വട്ടപ്പള്ളി, ചാക്കോച്ചന്‍ ചുമപ്പുങ്കല്‍, ഫാ. സാല്‍വിന്‍ അഗസ്റ്റ്യന്‍ എസ്.ജെ, ഫാ. അഗസ്റ്റ്യന്‍ പീടിയേമല, തോമസ് കുന്നുംപുറം, എന്‍.എസ്.എസ് ഓഫീസര്‍മാരായ ജോജോ ജോസഫ്, സഞ്ചു ജോണ്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.