കാത്തിരപ്പള്ളി: ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ നിക്ഷേപിച്ചിരുന്ന സ്ഥിര നിക്ഷേപം വ്യാജ രേഖയുണ്ടാക്കി പിൻവലിക്കുകയും 8 ലക്ഷം രൂപയുടെ ദുർവിനി യോഗം നടത്തുകയും ചെയ്ത സെക്രട്ടറി, അക്കൗണ്ടന്റ് എന്നിവർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്ന് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ഷെമീർ ആ വശ്യപ്പെട്ടു.പഞ്ചായത്തിൽ സെക്രട്ടറിയുടെ പേരിലാണ് സ്ഥിര നിക്ഷേപങ്ങൾ ഉണ്ടായി രുന്നത്.

നിക്ഷേപങ്ങൾ പിൻവലിക്കുന്നതിന് പ്രസിഡന്റിന്റെ ഒപ്പ് ആവശ്യമില്ലാത്തതാണ്. ഈ സാഹചര്യം മുതലെടുത്താണ് പണം പിൻവലിച്ച് അപഹരിച്ചിട്ടുള്ളത്. പഞ്ചായ ത്തിന്റെ പണപരമായ രേഖകളുടെ സൂക്ഷിപ്പ് കാരൻ സെക്രട്ടറിയും അക്കൗണ്ടന്റു മാണ്. ഓഫീസിന്റെ ദൈനംദിന കാര്യങ്ങളുടെ മേൽനോട്ടം ജൂണിയർ സൂപ്രണ്ടിനുമാ ണ്. പഞ്ചായത്തിലെ സാധാരണ ജനങ്ങളുടെ നികുതി പണം തട്ടിയെടുത്തവരെയും അതിന് കൂട്ട് നിന്ന ജീവനക്കാരെയും നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരണം. ഇതുമാ യി ബന്ധപ്പെട്ട കാര്യത്തിൽ തനിക്കോ അക്കാലയളവിലെ ഭരണസമിതി അംഗങ്ങൾ ക്കോ യാതൊരു വിധബന്ധവുംമില്ലാത്തതാണ്.

ഇക്കാര്യത്തിൽ മുൻ ഭരണ സമിതിക്ക് ഉത്തരവാദിത്വമുണ്ടെന്ന നിലവിലെ ഭരണസമി തിയുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണ്. ഇതുമായി ബന്ധപ്പെട്ട് എത് അന്വേഷണ ത്തെയും നേരിടാൻ തയ്യാറാണെന്നും പി.എ.ഷെമീർ പറഞ്ഞു. പഞ്ചായത്തിന്റെ പരി ധിയിൽ നിർമാണത്തിൽ ഇരിക്കുന്ന ഫ്ളാറ്റി ന്റെ പെർമിറ്റ് ഫീസിലെ കുറവ് സംബ ന്ധിച്ചും വിഴിക്ക തോട്ടിലെ സ്വകാര്യ ഫാക്ടറിയുടെ കെട്ടിട നികുതി സംബന്ധിച്ച കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് എഞ്ചിനിയറിംഗ് വിഭാഗവുമാണ്.പൊതു മാർക്കറ്റിലെ കെട്ടിട നിർമ്മാണം പൂർത്തീകരിക്കുന്നതിനുള്ള പണം മുൻ ഭരണ സമിതി നീക്കിവെച്ചിരുന്നു.

എന്നാൽ നാളിത് വരെയായി വൈദ്യുതി കണക്ഷൻ നൽകി വാടകക്കാർക്ക് മുറി നൽ കാൻ നിലവിലെ ഭരണസമിതിയ്ക്ക് കഴിഞ്ഞിട്ടില്ല. നിയമാനുസൃതം പത്രപരസ്യം നൽകിയാണ് ടെണ്ടർ നടപടികൾ സ്വീകരിച്ചത്. ഇതിൽ ആക്ഷേപമുണ്ടെങ്കിൽ ലേല നടപടി റദ്ദാക്കി പുനർലേലം ചെയ്യുവാനുള്ള അധികാരം ഭരണസമിതിക്കുണ്ടെന്നും പി.എ.ഷെമീർ പറഞ്ഞു.