എരുമേലി : ഏഴര പതിറ്റാണ്ടോളം നാട്ടുവഴി മാത്രമായിരുന്നത് റോഡാക്കി മാറ്റാൻ വർ ഷങ്ങളായി ഫണ്ടിൻറ്റെ കുറവായിരുന്നു തടസം. സമീപ വാർഡിലെ മെംബറും ഫണ്ട് നൽകിയിട്ടും തികയില്ലന്ന് വന്നതോടെ വാർഡംഗത്തിന് ആശ്വാസമേകി  ജില്ലാ പഞ്ചാ യത്തംഗവും എം പി യും ഫണ്ട് നൽകിയപ്പോൾ തകർന്ന് കിടന്ന നാട്ടുവഴി റോഡായി. ഉത്ഘാടനത്തിന് ആബാലവൃദ്ധജനവും പങ്കെടുത്ത് ചരിത്രമായി.
പ്രപ്പോസ് വാർഡിലെ മണിപ്പുഴ – വട്ടോംകുഴി വഴിയാണ് നാട്ടുപാതയിൽ നിന്നും റോഡിലേക്ക് രൂപം മാറിയത്. സമീപങ്ങളിലെല്ലാം റോഡുകളായിട്ടും ഗതാഗതമെ ത്താൻ മടിച്ചു നിൽക്കുകയായിരുന്നു വട്ടോംകുഴിയിൽ. നാട്ടുകാരുടെ ഓർമയിൽ വഴിക്ക് 75 വർഷത്തെ പഴക്കമുണ്ട്. വാർഡംഗം അന്നമ്മ രാജു അഞ്ച് ലക്ഷം രൂപ ഫണ്ട് അനുവദിപ്പിച്ചപ്പോൾ സമീപ വാർഡംഗം ഫാരിസ ജമാൽ ഒരു ലക്ഷം ഫണ്ട് നൽകി.
ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ് 13 ലക്ഷവും ആൻറ്റോ ആൻറ്റണി എം പി മൂന്ന് ലക്ഷവും ഫണ്ട് അനുവദിച്ചു. മൊത്തം 22 ലക്ഷം ചെലവിട്ട് ഒട്ടും വൈകാതെ പണി കൾ പൂർത്തിയാക്കി. ഓടാൻ മടിച്ചിരുന്ന വാഹനങ്ങളൊക്കെ ഇപ്പോൾ വട്ടോംകുഴിയി ലൂടെ  നിഷ്പ്രയാസം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. ഉത്ഘാടനം ആൻറ്റോ ആൻറ്റ ണി എം പി നിർവഹിച്ചു. ഉത്ഘാടനത്തിന് നാട്ടുകാരെല്ലാം പങ്കെടുക്കാനെത്തിയിരു ന്നു.
എം പി യെയും ജനപ്രതിനിധികളെയും ആഘോഷമായി സ്വീകരിച്ചാണ് വേദിയിലേ ക്കാനയിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്റ് റ്റി എസ് കൃഷ്ണകുമാർ അധ്യക്ഷത വഹി ച്ചു.  ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ്, പഞ്ചായത്തംഗങ്ങളായ അന്നമ്മ രാജു, ഫാരിസ ജമാൽ, പ്രകാശ് പുളിക്കൽ, കെ ആർ അജേഷ്, നൂർ ജുംഅ മസ്ജിദ് ഇമാം ബഷീർ മൗലവി, ജെയ്സൺ കുന്നത്തുപുരയിടം, റ്റി വി ജോസഫ്, ജോസഫ് മണ്ഡപത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
                           mery queens may