എരുമേലി : മുൻ കഞ്ചാവ് കേസുകളിലെ പ്രതികൾ വീണ്ടും പോലിസിൻറ്റെ വലയി ലായി. കഴിഞ്ഞയിടെ വീട്ടിൽ കമ്പ്യൂട്ടറിൽ സൂക്ഷിച്ച കഞ്ചാവുമായി പിടിയിലായ വിദ്യാർത്ഥിയും എരുമേലിയിൽ നടന്ന ഗുണ്ടാ ആക്രമണക്കേസിലും വധശ്രമത്തിലും പ്രതിയായ യുവാവുമാണ് പിടിയിലായത്. എരുമേലി മണിപ്പുഴ കരിപ്പായിൽ അഖിൽ സലിം(24), ചരള എട്ടുവീട്ടിൽ ഷഹനാസ്(26) എന്നിവരാണ് അറസ്റ്റിലായത്.ganchavu emly 1
ഇത് മൂന്നാം തവണയാണ് അഖിൽ സലിം കഞ്ചാവ് കേസിൽ പ്രതിയാകുന്നത്. പഠന ത്തിലും കലാകായിക പ്രവർത്തനങ്ങളിലും മികവ് പുലർത്തിയിരുന്ന ഈ യുവാവി നെ കഞ്ചാവ് മാഫിയയിൽ നിന്നും മോചിപ്പിക്കാൻ ശ്രമിക്കുമെന്ന് മണിമല സിഐ റ്റി ഡി സുനിൽ കുമാർ പറഞ്ഞു. ഇരുമ്പൂന്നിക്കര സ്വദേശിയെ എരുമേലി പേട്ടക്കവലയി ൽ വധിക്കാൻ ശ്രമിക്കുകയും ഇരുമ്പ് ദണ്ഡ് കൊണ്ട് കാൽ തല്ലിയൊടിക്കുകയും ചെ യ്ത കേസിലും എംഇഎസ് കോളേജിലുണ്ടായ അടിപിടി കേസുകളിലും ഷഹനാ സ് പ്രതിയാണെന്ന് പോലിസ് പറഞ്ഞു.ganchavu emly
മണിമല സിഐ നേതൃത്വം നൽകുന്ന സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്.  കോളേ ജ് വിദ്യാർത്ഥികൾക്കാണ് ഇവർ കഞ്ചാവ് വിൽക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെ ത്തി. ഇവരിൽ നിന്നും കഞ്ചാവ് വാങ്ങുന്നവരെ നിരീക്ഷിച്ചുവരികയാണ്. എസ്ഐ മുരളീധരൻ, എഎസ്ഐ വിദ്യാധരൻ, സിവിൽ ഓഫിസർമാരായ അനിൽകുമാർ, അഭിലാഷ്, പ്രതാപചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.