പീഢാനുഭവ വാരത്തിൽ യേശുക്രിസ്തുവിൻ്റെ അന്ത്യ അത്താഴത്തിൻ്റെ മാതൃക ഉണ്ടാ ക്കി ശ്രദ്ധേയനാവുകയാണ് കാഞ്ഞിരപ്പള്ളി കറിപ്ലാവ് സ്വദേശി പറമ്പും മുറിയിൽ ഷൈൻ മാധവൻ എന്ന യുവാവ്.6 അടി നീളത്തിലും 2 അടി വീതിയിലും വരുന്ന ത്രിഡി വാൾ മ്യൂറൽ സിമൻ്റിലും മണലിലുമാണ് തീർത്തിരിക്കുന്നത്.
പീഡാനുഭവ സ്മരണ ഇരമ്പുന്ന നാളുകളിൽ കാഞ്ഞിരപ്പള്ളി കറിപ്ലാവ് സ്വദേശി
ഷൈൻ മാധവൻ നിർമ്മിച്ച അന്ത്യ അത്താഴത്തിൻ്റെ മാതൃക ശ്രദ്ധേയമാകുന്നു. പ്ലൈ വുഡ് കൊണ്ടുള്ള പ്രതലത്തിൽ സിമൻ്റും മണലുമുപയോഗിച്ചാണ് അന്ത്യ അത്താഴ ത്തിൻ്റെ മാതൃക ഇദ്ദേഹം തീർത്തിരിക്കുന്നത്. 6 അടി നീളവും 2 അടി വീതിയുമുള്ള ത്രിമാന വാൾ മ്യൂറൽ നിർമ്മിച്ചത് ആഴ്ചകൾ എടുത്താണന്ന്  ഷൈൻ പറയുന്നു. ആദ്യം സിമൻ്റിലും മണലിലും തിരുവത്താഴ മാതൃക തീർത്ത ശേഷം കറുപ്പും, ചെമ്പും കളറു കളിലുള്ള പെയിൻ്റടിച്ച്  മനോഹരമാക്കുകയായിരുന്നു. യന്ത്രസഹായമില്ലാതെ  പൂർണ്ണ മായും കൈകൾ കൊണ്ടായിരുന്നു നിർമ്മാണമത്രയും.
യേശുവിൻ്റെയും, പന്ത്രണ്ട് ശിഷ്യൻമാരുടെയും മുഖഭാവങ്ങൾ ഉൾപ്പെടെ തനിമയൊ ട്ടും ചോരാതെ തൻ്റെ ത്രിമാന വാൾ മ്യൂറലിലേയ്ക്ക് പകർത്തുവാൻ ഷൈന് കഴിഞ്ഞി ട്ടുണ്ട്.ഹോം ഇൻറീരിയൽ ആർട്ടിസ്റ്റായ ഇദ്ദേഹം ജോലിക്ക് പോയി തിരികെ വന്ന ശേ ഷം കിട്ടുന്ന രാത്രി കാലങ്ങളിലെ സമയമാണ് ഇതിനായി വിനിയോഗിച്ചത്.തൻ്റെ അ ധ്വാനം കൂടി കണക്കിലെടുത്താൽ അൻപതിനായിരം രൂപയെങ്കിലും ത്രിമാന വാൾ മ്യൂറലിന് വില വരുമെന്ന് ഷൈൻ പറയുന്നു.
കൃഷ്ണൻ്റെയും രാധയുടെയും അടക്കം മാതൃകകൾ മുൻപ് ഷൈൻ നിർമ്മിച്ചിട്ടുണ്ട്.  വീ ടുകളുടെ അകത്തളങ്ങൾ മനോഹരമാക്കാനുള്ള ഇൻ്റീരിയൽ പെയിൻ്റിംഗുകളും ആവ ശ്യക്കാർക്ക് ഇദ്ദേഹം ചെയ്ത് നൽകിവരുന്നു.സ്കൂൾ പഠനകാലത്തേ ചിത്രരചനയോട് താ ല്പര്യമുണ്ടായിരുന്ന ഷൈന് എല്ലാ പിന്തുണയുമായി മാതാവ് സരസ്വതിയും സഹോദരി ജയസൂര്യയും ഒപ്പമുണ്ട്.