അപകടാവസ്ഥയിലായ കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ പാലം പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥർ സന്ദർശിച്ചു. തുക അനുവദിച്ച ശേഷവും വെള്ളം കെട്ടി നിൽക്കുന്നത് മൂലം അറ്റകുറ്റപണി ആരംഭിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധയ്ക്കായി എത്തിയത്.