കാഞ്ഞിരപ്പള്ളി: വര്‍ഷങ്ങളായി തകര്‍ന്ന് കിടന്നിരുന്ന പുത്തനങ്ങാടി- സെന്റ് മേരീസ് റോഡും ബിഷ്പ്പ് ഹൗസ് റോഡും പുനരുദ്ധീകരിച്ചു. ഡോ.എന്‍.ജയരാജ് എം.എല്‍. എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപയും പഞ്ചായത്തില്‍ നി ന്നുള്ള 4 ലക്ഷം രൂപയും ഉപയോഗിച്ചാണ് പണി പൂര്‍ത്തിയായിരിക്കുന്നത്. 
ഏട്ട് വര്‍ഷത്തിന് ശേഷമാണ് ഈ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. പുത്തന ങ്ങാടി- സെന്റ് മേരീസ് റോഡ് പൊതുമരാമത്തിന്റെ കീഴിലാണ് പണികള്‍ പൂര്‍ത്തീ കരിച്ചത്. കോവില്‍ക്കടവ്-ആശാനിലയം റോഡിന്റെ പുനരുദ്ധാരണത്തിന് 5 ലക്ഷം അനുവദിച്ചിട്ടുണ്ടെന്നും വാര്‍ഡംഗം ബീനാ ജോബി അറിയിച്ചു. മഴപെയ്തതോടെ കാല്‍ നട പോലും ദുസഹമായിരുന്ന ഈ റോഡിനെക്കുറിച്ച് നിരവധി പരാതിയും ഉയര്‍ന്നിരുന്ന സാഹചര്യത്തില്‍ കാഞ്ഞിരപ്പള്ളി റിപ്പോര്‍ട്ടേഴ്‌സ് വാര്‍ത്ത ചെയ്തിരു ന്നു. 
ടൗണിലെ ബ്ലോക്ക് ഒഴിവാക്കുന്നതിനായി പൂത്തനങ്ങാടിയില്‍ നിന്നും ദേശിയ പാതയി ലേക്ക് ഇറങ്ങുവാന്‍ ഈ റോഡ് ഉപയോഗിക്കണെമന്ന് മുമ്പ് പോലീസ് നിര്‍ദേശം നല്‍ കിയിരുന്നു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയക്കല്‍ റോഡിന്റെ ഉദ്ഘാടനം നടത്തി. ഡോ.എന്‍. ജയരാജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍, ജില്ലാപഞ്ചായത്തംഗം സെബാസ്റ്റ്യന്‍ കുളത്തു ങ്കല്‍, വാര്‍ഡംഗം ബീനാ ജോബി തുടങ്ങിയവര്‍ സംസാരിച്ചു.