എരുമേലി : അന്യസംസ്ഥാന തൊഴിലാളി താമസിച്ചിരുന്ന മുറിയി ല്‍ നിന്നും 15 കിലോയോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ് സംഘം പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശി രാകേഷ് (25) താമസിച്ചിരുന്ന മുറിയില്‍ നിന്നാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്. ഇയാളുടെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. ഇതര തൊഴിലാളികള്‍ക്ക് വില്‍പ്പനക്കായി സൂക്ഷിച്ചിരുന്നതാണ് ഇവയെ ന്ന് രാകേഷ് എക്‌സൈസ് സംഘത്തോട് പറഞ്ഞു.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ.എസ് ബിനുവിന്റെ നേതൃത്വത്തി ല്‍  പ്രിവന്റീവ് ഓഫീസര്‍ അജിത്ത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ റോയി വര്‍ഗീസ്, ഹാംലറ്റ്, സുനില്‍, തോമസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.